കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. പത്ത് സീറ്റുകളില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസിന് ഇക്കുറി എട്ട് സീറ്റുകളെ നല്‍കാനാകു എന്നാണ് കോണ്‍ഗ്രസ് നിലപാട്. സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും.

ലീഗുമായി 27 സീറ്റുകളില്‍ ധാരണയായി. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. പട്ടാമ്പി ലീഗിന് കൈമാറും. കോങ്ങാടും ബാലുശേരിയും വെച്ചു മാറുന്നതും പരിഗണനയിലാണ്.