പാലക്കാട്: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനായി തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്.

കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍ കുമാര്‍ ആണ് കളഭം കൊണ്ട് കെസി വേണുഗോപാലിനായി തുലാഭാരം നടത്തിയത്. പാലക്കാട് ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.
പ്രശസ്തമായ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഏമൂര്‍ ഹേമാംബിക ക്ഷേത്രം, കെസി മുഖ്യമന്ത്രിയാകണമെന്ന് താന്‍ ഏറെ ആഗ്രഹിക്കുന്നതായി സിഎം അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസുകാരനായതുകൊണ്ടുതന്നെ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടെന്നും അനില്‍കുമാര്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്ക് വഴിപാട് നടത്തുന്നപോലെയാണ് തന്റെ പ്രിയ നേതാവായ കെസിക്ക് വേണ്ടി വഴിപാട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.