Kerala

വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്.

കെ സുധാകരന് ചില കാരണങ്ങളിൽ കണക്ക് തീർക്കാനുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം കളം നിറഞ്ഞ് ആടുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കെ സി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കമാണ് സുധാകരൻ നടത്തുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.

കോൺഗ്രസിൻ്റെ നെടുംതൂണായ കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ലെന്നും ഇതിന് ആവശ്യമായ കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ ചെയ്തിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ തവണ നടത്തിയ പൊറാട്ട് നാടകം ഇത്തവണയും അവർ ആവർത്തിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.

കോൺഗ്രസിന് താങ്ങും തണലുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ പ്രവർത്തിക്കണമെന്നും ജോൺ ബ്രിട്ടാസ് പറയുകയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top