Kerala

കെ സിക്ക് നഷ്ടമായത് അർഹമായ മുഖ്യമന്ത്രി പദവി;കർണാടക മന്ത്രിയുടെ ഭാര്യ

കൊച്ചി: കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ കെ സി വേണുഗോപാലിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി കര്‍ണാടക മന്ത്രിയുടെ ഭാര്യ. അര്‍ഹമായ മുഖ്യമന്ത്രി പദവിയാണ് കെ സി വേണുഗോപാലിന് നഷ്ടമായതെന്നായിരുന്നു കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഏറ്റവും സത്യസന്ധനും വിശ്വസ്തനും വിവേകിയുമായ രാഷ്ട്രീയക്കാരില്‍ ഒരാളായ കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അവസരം നഷ്ടപ്പെട്ടുവെന്ന് അവര്‍ കുറിച്ചു.

കോണ്‍ഗ്രസിനുവേണ്ടി നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ച, കോണ്‍ഗ്രസ് പാര്‍ട്ടിയോട് വളരെ വിശ്വസ്തനായി നിലകൊണ്ട, ഇന്ത്യയിലുടനീളമുള്ള ആളുകളെ കണ്ടുമുട്ടി ഡല്‍ഹിയില്‍ രാവും പകലും സമരം ചെയ്ത വ്യക്തിയാണ് കെസിയെന്നും ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഭരണകാലം പ്രാദേശിക രാഷ്ട്രീയത്തെ ബാധിച്ചുവെന്നും അവര്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top