Kerala

മുഖ്യമന്ത്രി ചര്‍ച്ച വൈകിയിട്ടില്ല; ചാണ്ടി ഉമ്മന്‍

കോട്ടയം : കോൺ​ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഭരണഘടന പ്രകാരം 23 വരെ സമയമുണ്ടെന്നും കോൺ​ഗ്രസ് ഏകാധിപത്യ പാർട്ടി അല്ലയെന്നും ചാണ്ടി ഉമ്മന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. എല്ലാവരോടും പാർട്ടിക്ക് ചർച്ച ചെയ്യണം. ഒരാൾ മാത്രമല്ല ഇവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ പറയാനുള്ളത് അതിനകത്ത് പറയും. മന്ത്രിസഭയിൽ ആര് വേണമെന്ന് പാർട്ടി തീരുമാനിക്കും. യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എല്ലാവരോടും ചർച്ച ചെയ്യപ്പെടുന്നതിൽ എന്താണ് തെറ്റ് എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

മുഖ്യമന്ത്രി ചർച്ചയ്ക്കിടെ നടന്ന ഫ്ളക്സ് യുദ്ധം അവസാനിച്ചു. എല്ലാം ഫ്ളക്സുകളും മാറ്റി. ഇനി അങ്ങനെ ഉണ്ടാകില്ലയെന്നാണ് എൻ്റെ വിശ്വാസമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top