Kerala

കേരളത്തിൽ കെ.സി യുഗം? ഉപമുഖ്യമന്ത്രി ഉണ്ടാകില്ല

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നീക്കങ്ങൾ ഡൽഹിയിൽ സജീവമാകുന്നു. ഹൈക്കമാൻഡ് ചർച്ചകളിൽ ഇപ്പോഴും കെ.സി. വേണുഗോപാലിൻ്റെ പേരിന് തന്നെയാണ് മുൻതൂക്കം.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞതോടെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഉപമുഖ്യമന്ത്രി പദം ഉണ്ടാകില്ലെന്നാണ് സൂചന.

ഘടകകക്ഷികൾ പച്ചക്കൊടി കാട്ടിയതോടെ കെ.സി. വേണുഗോപാൽ തന്നെയാകും മുഖ്യമന്ത്രിയെന്ന സൂചനകൾ ശക്തമാണ്. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top