
എം ജി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ആതിഥേയരായ എഫ് സി ഗോവയ്‌ക്കെതിരെ 3-2 ന്റെ ആവേശകരമായ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.

മഡ്ഗാവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രെഡി ലല്ലാവ്മൗമ, നെബോജ്ഷ കൊസോവിച്ച്, അമേയ് റണവാഡെ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. ഗോവൻ മണ്ണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന രണ്ടാമത്തെ മാത്രം വിജയവും 2016 ഒക്ടോബറിന് ശേഷമുള്ള ആദ്യ വിജയവുമാണിത്.
ഈ ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
സീസണിലെ അടുത്ത പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനി കൊച്ചിയിലേക്ക് മടങ്ങും. ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് 5 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ചർച്ചിൽ ബ്രദേഴ്സിനെ നേരിടും.