കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്ത്.

കാർത്തിക പ്രദീപ് രണ്ടാഴ്ച മുൻപ് പരാതിക്കാരന് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. പറ്റിച്ചു ജീവിക്കുന്നത് തന്റെ മിടുക്കെന്നാണ് കാർത്തിക പ്രദീപ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്കാണ്. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനെന്നും കാർത്തിക ചോദിക്കുന്നു. തട്ടിപ്പ് ചോദ്യം ചെയ്ത പരാതിക്കാരനോടാണ് കാർത്തികയുടെ മറുപടി. എറണാകുളം സെൻട്രൽ പോലീസ് രണ്ട് ദിവസം മുൻപാണ് കാർത്തികയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.

