Kerala

കപ്പ കർഷകരുടെ ഉന്നമനം ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന മരച്ചീനി കർഷകരുടെ പ്രഥമ സമ്മേളനം ഇന്ന്

മരച്ചീനി കർഷക യോഗം ഇന്ന്.( 27 വെളളി ) പാലാ: കപ്പകർഷകരുടെ ഉന്നമനം ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന മരച്ചീനി കർഷകരുടെ പ്രഥമ സമ്മേളനം ഇന്ന് (വെള്ളി) നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന മരച്ചീനി കർഷക സമ്മേളനത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും.

അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ ,കേന്ദ്ര സർക്കാരിന്റെ കിഴങ്ങു വിള സംസ്കരണ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യാ സഹായത്തോടെ കപ്പ കൊണ്ടുള്ള വിവിധ പലഹാരങ്ങൾ” മുഴൂർ മിത്രം” എന്ന ബ്രാന്റിൽ ഉൽപ്പാദിപ്പിക്കുന്ന മൂഴൂർ സ്വാശ്രയ സംഘം സെക്രട്ടറി രാജു മാത്യു പറഞ്ഞാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ പി.വി.ജോർജ് പുരയിടം, ടോണി സണ്ണി, സിബി കണിയാംപടി, തോമസ് കല്ലാശ്ശേരിൽ തുടങ്ങിയവർ പ്രസംഗിക്കും.

ഗുണമേന്മയുള്ള കപ്പത്തണ്ടുകളും വളങ്ങളും യഥാസമയം കർഷകർക്ക് ലഭ്യമാക്കി ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും വിപണിയിടപെടലിലൂടെ ന്യായവില കർഷകർക്ക് ലഭ്യമാക്കുവാനും ലക്ഷ്യമിട്ട് സമഗ്രവും സുസ്ഥിരവുമായ പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top