
കന്നാസിലുള്ളത് ചെത്തുകള്ളാണെന്നറിയാതെ അത് ഒഴുക്കിക്കളഞ്ഞ ശേഷം പ്ലാസ്റ്റിക് കന്നാസുമായി കടന്നുകളയാൻ ശ്രമിച്ച ആക്രി പെറുക്കൽ തൊഴിലാളികളെ നാട്ടുകാർ പിടികൂടി. എടക്കടവിൽ നിന്ന് ചെത്തിയെടുത്ത് ഷാപ്പിലേക്ക് കൊണ്ടുപോകാനായി കന്നാസിൽ സൂക്ഷിച്ച 10 ലിറ്റർ കള്ളാണ് അസം സ്വദേശികളായ ദമ്പതികൾ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്.

തുണ്ടിക്കണ്ടി കെട്ടിലെ ചാലിൽ പ്രകാശൻ എന്ന ചെത്തുതൊഴിലാളിയുടെ കള്ളാണ് നഷ്ടമായത്. പ്രകാശൻ തെങ്ങിൽ കള്ളെടുക്കാൻ കയറിയ സമയത്താണ് കന്നാസ് അപഹരിക്കപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റൊരു ചെത്തുതൊഴിലാളിയാണ് കള്ള് നിലത്ത് ഒഴുക്കിക്കളഞ്ഞ നിലയിൽ കണ്ട വിവരം ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ നഷ്ടപ്പെട്ട കന്നാസ് പിണറായി ടൗണിൽ വെച്ച് സൈക്കിൾ റിക്ഷയിൽ പോവുകയായിരുന്ന ആക്രിക്കാരുടെ ചാക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. കള്ളാണെന്നറിയാതെ കന്നാസ് കിട്ടാൻ വേണ്ടിയാണ് അതിലെ ദ്രാവകം ഒഴുക്കിക്കളഞ്ഞതെന്ന് ദമ്പതികൾ പറഞ്ഞു.

ചെത്ത് കാറാണ് നഷ്ട്ടപ്പെട്ട കല്ലിനു പകരമായി 1500 രൂപാ ഇടയാക്കിയ ശേഷമാണ് നാട്ടുകാർ ദമ്പതികളെ പോകുവാൻ സമ്മതിച്ചത്.
