കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകുന്നു; ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ന് രാവിലെ 10 മണിക്ക് നിർവഹിക്കും

പാലാ: ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളവും ഗവൺമെന്റ് അംഗീകൃത ഇടത്താവളവുമായ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിനും ‘വിശ്വമോഹന’ത്തിനും തുടക്കമാകുന്നു.

രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിൽ ശബരിമല ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.

ഭക്തജന പങ്കാളിത്തത്തോടെ കടപ്പാട്ടൂർ ദേവസ്വം നടപ്പിലാക്കുന്ന അന്നദാന പദ്ധതിയായ ‘തത്ത്വമസി’യുടെ ഭദ്രദീപ പ്രകാശനവും ചടങ്ങിൽ നടക്കും. ഇതോടൊപ്പം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ദേവസ്വം ഏർപ്പെടുത്തിയ സ്കോളർഷിപ്പുകളുടെ വിതരണവും ചടങ്ങിൽ വെച്ച് നിർവഹിക്കുന്നതാണെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.