Kerala

കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലക്‌സ്

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കുളത്തൂരില്‍ മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലക്‌സ്.

ഇവിടെ പാര്‍ട്ടിയാണ് വേണ്ടത്, വ്യക്തികളല്ല, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചു തരൂ’, എന്നാണ് ഫ്‌ളക്‌സിലുള്ളത്. ‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ’, എന്നും ഫ്ലക്‌സില്‍ എഴുതിയിട്ടുണ്ട്. കുളത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ശബരിമല സ്വർണക്കൊള്ളക്കേസിൽ കടകംപള്ളിക്കെതിരായി ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top