Kerala

ജമാഅത്തെ ഇസ്‌ലാമിയെയും മുസ്‌ലിം ലീഗിനെയും ഭയന്നാണ് കോണ്‍ഗ്രസ് ഹെെക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെയും മുസ്‌ലിം ലീഗിനെയും ഭയന്നാണ് കോണ്‍ഗ്രസ് ഹെെക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും അദ്ദേഹം കരിപ്പൂരില്‍ വിമാനമിറങ്ങി ആദ്യദര്‍ശനം പാണക്കാട് തറവാട്ടിലായിരിക്കുമെന്നത് ഉറപ്പാണെന്നും സുരേന്ദ്രന്‍ കുറിച്ചു.

വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചുകൊല്ലവും അനുഭവിക്കാന്‍ പോവുന്നതേയുള്ളൂവെന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top