Kerala

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണം; കെ സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പദ്ധതിയുടെ ശില്പി ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്ന പ്രവ‍ർത്തനങ്ങൾ സർക്കാർ ചെയ്യരുതെന്നും കെ സുധാകരൻ പറഞ്ഞു.

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബറിൽ എത്തിയപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പോലും പിണറായി വിജയൻ പറഞ്ഞിരുന്നില്ലായെന്നും ആ തെറ്റ് ഇത്തവണ തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണിക്കാതിരിക്കുകയും പ്രധാന മന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് മാസപ്പടി കേസിൽ രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top