Kerala

മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.

കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ‌ ഇതുവരെ കെ സുധാകരൻ തയാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദേഹത്തെ ഫ്ലാറ്റിൽ‌ എത്തി കണ്ടിരുന്നു.

അനുനയത്തിന് വിവിധ കോണുകളിൽ‌ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരൻ വഴങ്ങാൻ തയാറായിട്ടില്ല. എംപിമാർ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top