കവി കെ. സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പദവിയിൽ നിന്നും രാജിവച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെ സാഹിത്യ അക്കാദമിയിൽ എത്തിയ സച്ചിദാനന്ദൻ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുകയായിരുന്നു.

രാജി സച്ചിദാനന്ദൻ മെയിൽ വഴി കൈമാറുകയായിരുന്നു. സച്ചിദാനന്ദനെ കൂടാതെ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് പദവിയിൽ നിന്നും അശോകൻ ചെരുവിലും രാജിവച്ചു.
ഈ മാസം 31 വരെ കാലാവധി ബാക്കിയിരിക്കെയാണ് സച്ചിദാനന്ദന്റെ രാജി. 2022 മാർച്ചിലാണ് കെ സച്ചിദാനന്ദൻ അക്കാദമി പ്രസിഡന്റ് ആയി ചുമതലയേറ്റത്.