കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്‍.

മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ പെൻസിൽ കൊണ്ടുവരച്ച പാടുകള്‍ റവന്യൂ മന്ത്രി കെ രാജന്‍ മുകളില്‍ കയറി മായ്ക്കുകയും ചെയ്തു.

ഇത് സാധാരണനിലയ്ക്ക് വിള്ളലാണെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടോ? എനിക്ക് സംശയം ഇല്ല’, എന്നായിരുന്നു പാട് ഉരച്ചുമായ്ച്ച ശേഷം മന്ത്രി പറഞ്ഞത്.
വീട് കൈമാറിയതിന് ശേഷമാണ് പ്രശ്‌നം വന്നിരുന്നതെങ്കില്‍ അത് ഗൗരവമാകുമായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.