തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സ്ത്രീകളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.

പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സ്ത്രീകളുടെ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാഭൂരിപക്ഷം മന്ത്രിമാരും പരാജയപ്പെടും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളാണ് കേരളത്തെ തകര്‍ത്തത്. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ ഉറപ്പായും പരാജയപ്പെടും. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും. എക്സിറ്റ് പോളില്‍ ജനവികാരമാണ് പ്രതിഫലിക്കുന്നത്- അദ്ദേഹം പറഞ്ഞു.