Kerala

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും.

വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top