Kerala

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. കമ്മീഷൻ റിപ്പോർട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ യോഗത്തിൽ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കേന്ദ്ര സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിൽ പരിശോധന ആവശ്യമായവയുമാണ് കമ്മീഷൻ റിപ്പോർട്ടിൽ നടപ്പാക്കാൻ അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്താനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രശ്നം രേഖാമൂലം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top