കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുല്‍ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും.

വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുല്‍ ഫെയ്‌സ്ബുക്കില്‍ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു.