കൊച്ചി: ജപ്പാൻ ആസ്ഥാനമായി പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഓയിസ്കയുടെയും മിൽമയുടേയും നേതൃത്വത്തിൽ നടക്കുന്ന ഓയിസ്ക – മിൽമ ടോപ്പ് ടീൻസ് എറണാകുളം ജില്ലാതല ക്വിസ് മത്സരം കലൂർ റിന്യൂവൽ സെൻ്ററിൽ നടന്നു. ചാപ്റ്ററുകളുടെ നേതൃത്വത്തിൽ സ്ക്കൂളുകളിൽ നടത്തിയ പ്രാരംഭ എഴുത്തു പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയികളായവരാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്.

അറിവും വേഗതയും ചിന്താശേഷിയും പരീക്ഷിച്ച മത്സരത്തിന് ക്വിസ് മാസ്റ്റർ സുനിൽ ദേവദത്തം, ഓയിസ്ക ജില്ലാ ചാപ്റ്റർ പ്രസിഡൻ്റ് അഡ്വ: സലാഹുദ്ദീൻ കേച്ചേരി ,കൊച്ചി സിറ്റി ചാപ്റ്റർ സെക്രട്ടറി വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി, ഭാരവാഹികളായ ജോൺ വിയാനി ,ജെ.ജെ കുറ്റിക്കാട്ട് , അഡ്വ: വത്സാ മരങ്ങോലി , ആസിഫ് അലി കോമു ,ഡോ. സെയ്ദ് ലക്ഷദ്വീപ് എന്നിവർ നേതൃത്വം നൽകി

മത്സരത്തിൽ പങ്കെടുത്തവർക്ക്ജേസി ഫൗണ്ടേഷൻ വക പൂജാ ബംബർ ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകി. ജില്ലാ തലത്തിൽ ഒന്നും രണ്ടും വിജയികളായവർ അടുത്ത മാസം നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.