

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് പുതിയ നിയമനം.കൊച്ചിയിലെ ക്രമസമാധാന പരിപാലനത്തിലും നഗര സുരക്ഷയിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാര്‍.

സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന സുപ്രധാനമായ പല ഗുരുതര കുറ്റകൃത്യങ്ങളുടെയും കേസന്വേഷണത്തിന്റെ ചുമതല ഇനി കാളിരാജ് മഹേഷ് കുമാറിനായിരിക്കും. ക്രൈംബ്രാഞ്ചിലേക്ക് അദ്ദേഹത്തിന്റെ വരവ് വകുപ്പിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വീര്യവും വേഗതയും നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമീപകാലത്തായി സാമ്പത്തിക തട്ടിപ്പുകളും ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും ഹൈടെക് കൊലപാതക കേസുകളും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് ശക്തനായൊരു മേധാവിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുന്‍കാലങ്ങളില്‍ വിവിധ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിയായും മറ്റ് ഉയര്‍ന്ന പദവികളിലും മികച്ച സേവനമനുഷ്ഠിച്ച പരിച സമ്പത്ത് അദ്ദേഹത്തിനുണ്ട്.