പാലാ :മധ്യ വയസ്സുകഴിഞ്ഞവർക്ക് ഒത്ത് കൂടാൻ ഒരു വേദിയുമായി ഇൻഫാം സൗഹൃദവേദി .മധ്യ വയസുകഴിഞ്ഞാൽ ഒറ്റപ്പെട്ട പോവുന്നത് സർവ്വ സാധാരണമായി കൊണ്ടിരിക്കുന്ന സമകാലീന കളത്തിൽ അവരെ ഏകോപിപ്പിച്ചു കൊണ്ട് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു വേദി ഒരുക്കുകയാണ് ഇൻഫാം സൗഹൃദ വേദി .

ഇന്നലെ കൂടിയ യോഗത്തിൽ തന്നെ അനേകം പേർ വന്നെത്തി .പിരിഞ്ഞപ്പോൾ എല്ലാവരും ചിരിച്ചുകൊണ്ടാണ് പോയത്.യോഗം ഉദ്ഘാടനം ചെയ്ത ഫാദർ ജോർജ് തറപ്പേൽ പറഞ്ഞത് പുഞ്ചിരി ഒരു സിദ്ധഔഷധമാണ് എന്നാണ് .സംഘര്ഷങ്ങളെ ലഘൂകരിക്കുവാൻ പുഞ്ചിരിക്ക് കഴിയും.അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ലോകത്ത് യുദ്ധം ഉണ്ടാക്കിയിട്ട് ഇപ്പോൾ തെരെഞ്ഞെടുപ്പിൽ തോറ്റ് പോയി .സൗരുദം ഉണ്ടായെങ്കിൽ സമാധാനം ഉണ്ടാവൂ എന്നത് ആരും മനസിലാക്കുന്നില്ല .ബൈബിളിൽ പറയുന്നതും ശത്രുക്കളെ സ്നേഹിക്കുക എന്നാണെന്നും ഫാദർ ജോർജ് തറപ്പേൽ ചൂണ്ടിക്കാട്ടി.

പ്രായമായവർക്ക് ഒന്ന് മിണ്ടി പറയുവാൻ ആരുമില്ലാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നതെന്നു വി എം അബ്ദുല്ലാഖാൻ അഭിപ്രായപ്പെട്ടു .ധനാഢ്യരായ പലരും പറയുന്നത് ഒന്ന് മിനിടിപറയുവാൻ ആരുമില്ല എന്നതാണ് അവരുടെ ദുഃഖം .ഇത് സമൂഹത്തിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ് .മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങുമ്പോൾ സ്നേഹവും സമാധാനവും നഷ്ടമാവുന്നെന്ന് അബുല്ലഖാൻ ചൂണ്ടിക്കാട്ടി .

ഫാദർ ജോർജ് തറപ്പേൽ ;ജെയിംസ് സെബാസ്ററ്യൻ ലവ് എം അബ്ദുല്ലാഖാൻ എന്നിവർ പ്രസംഗിച്ചു .എല്ലാ മാസാദ്യ വെള്ളിയാഴ്ചയും പാലാ ടോംസ് ചേമ്പറിൽ ഇൻഫാം സൗഹൃദ വേദിയുടെ യോഗം ചേരും.ചിരി യോഗയോടെയാണ് ഇൻഫാം യോഗം അവസാനിച്ചത് .പുഞ്ചിരിയിൽ തുടങ്ങി പൊട്ടിചിരിയിൽ അവസാനിക്കുന്ന ചിരി യോഗാ എല്ലാവര്ക്കും പുത്തൻ അനുഭവമായി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ