Sports

അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍.ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം വിനീതിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യ ക്യാപ്റ്റൻ ലക്ഷ്യ രാജേഷിന്‍റെയും ആര്യവീര്‍ സെവാഗിന്‍റെയും മികവിലാണ് വിജയം കണ്ടത്.

 

90 പന്തില്‍ 93 റണ്‍സെടുത്ത ലക്ഷ്യ രാജേഷ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.ആര്യവീര്‍ സെവാഗ് 57 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വി കെ വിനീത് 62 പന്തില്‍ 57 റണ്‍സുമായും യഷ്ബര്‍ധൻ ചൗഹാന്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു.

ശനിയാഴ്ച നടക്കുന്ന കിരീടപ്പോരില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തിരുന്നു. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 227-8, ഇന്ത്യ 36.5 ഓവറില്‍ 230-2.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top