Kottayam

ഇളന്തോട്ടം പള്ളിയിൽ മരുഭൂമിയിലെ വിശുദ്ധ അന്തോനീസ് ബാവായുടെ ഓർമ്മത്തിരുനാളിന് കൊടി ഉയർന്നു

ഇളന്തോട്ടം: ഇളന്തോട്ടം പള്ളിയിൽ മരുഭൂമിയിലെ വിശുദ്ധ അന്തോനീസ് ബാവായുടെ ഓർമ്മത്തിരുനാൾ 2026 നവംബർ 18 ബുധൻ മുതൽ 29 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. ഇന്ന്  വൈകിട്ട് 4.45-ന് ഫാദർ ഡോക്ടർ ജോസഫ് കുറ്റിയാങ്കൽ (റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ – ചാൻസലർ, പാലാ രൂപത). കൊടി ഉയർത്തി.തുടർന്ന്   വി. കുർബാന, വചനപ്രഘോഷണം  തുടർന്ന് പൂർവ്വികർക്ക് സ്മരണാഞ്ജലി, പ്രാർത്ഥന, ദീപാർച്ചന, പുഷ്പാർച്ചന എന്നിവ ഉണ്ടായിരുന്നു .

നവംബർ 28 (ശനി): വൈകിട്ട് 5.00-ന് ആഘോഷമായ വി. കുർബാന, വചനപ്രഘോഷണം, ലദീഞ്ഞ് (റവ. ഫാ. അലക്സ് കാഞ്ഞിരത്തുങ്കൽ – സഹവികാരി, കാഞ്ഞിരത്താനം പള്ളി). 6.30-ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിക്കും. 7.30-ന് കുരിശുപള്ളിയിൽ ലദീഞ്ഞും 8.30-ന് പള്ളിയിൽ പ്രദക്ഷിണസമാപനവും സ്നേഹവിരുന്നും നടക്കും.

നവംബർ 29 (ഞായർ): രാവിലെ 6.45-ന് വി. കുർബാന. വൈകിട്ട് 4.00-ന് തിരുനാൾ റാസ (റവ. ഫാ. മാത്യു വെണ്ണായപ്പിള്ളിൽ – വാർഡൻ, സെന്റ് തോമസ് B.Ed. ഹോസ്റ്റൽ, പാലാ; സഹകാർമ്മികർ: റവ. ഫാ. കുര്യാക്കോസ് തടിക്കപ്പറമ്പിൽ, റവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ). തുടർന്ന് 17 കൂട്ടായ്മകളുടെ നേതൃത്വത്തിൽ ബൈബിൾ പ്രദക്ഷിണവും നടക്കും.

വൈകിട്ട് 6.30-ന് കൊച്ചിൻ ചവിട്ടുനാടക കളരി** അവതരിപ്പിക്കുന്ന **’പന്തിയോസ് പീലാത്തോസ്’ എന്ന ചവിട്ടുനാടകം അരങ്ങേറും. കലാശ്രീ ബ്രിട്ടോ വിൻസെന്റാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രാത്രി 7.00-ന് മനു പാലാ & ഗ്രൂപ്പിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വാദ്യമേളവും ദീപാലങ്കാരവും തിരുനാളിന് മിഴിവേകും.

നവംബർ 28, 29 തീയതികളിൽ വിശുദ്ധന്റെ ബഹുമാനാർത്ഥം വടിക്കുരിശ് എഴുന്നള്ളിക്കാൻ സൗകര്യമുണ്ടായിരിക്കും. നോമ്പെടുത്ത് ഒരുക്കമുള്ള ഇടവകക്കാർ തിരുസ്വരൂപം വഹിക്കുന്നതിനായി വികാരിയച്ചന്റെ അടുത്ത് പേരു നൽകണം. എല്ലാ വ്യാഴാഴ്ചയും രാവിലെ 6.15-നും വൈകിട്ട് 5.00-നും വി. അന്തോനീസ് ബാവായുടെ മാധ്യസ്ഥ്യം തേടി വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. ജോർജ് അമ്പഴത്തുങ്കൽ, സഹവികാരി ഫാ. ജോസഫ് കൂനാനിക്കൽ, കൈക്കാരന്മാരായ തോമസ് വി.എ. വരിക്കമാക്കൽ, ജോയി അബ്രാഹം പാറയിൽ, ജോസ് ജേക്കബ് തേക്കുംകാട്ടിൽ, പ്രസുദേന്തിമാർ എന്നിവർ സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top