
പാലാ:ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഐ.എച്ച്.എം. ഹോസ്പിറ്റൽ ഭരണങ്ങാനം (മേരിഗിരി), റോട്ടറി ക്ലബ് ഓഫ് പാലാ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) സംയുക്താഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പും ബോധവൽക്കരണം എന്നിവയുടെ പരിപാടിയും സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് നടന്ന പരിപാടി പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ജോസ്ബിൻ മാത്യു സ്വാഗതം ആശംസിച്ചു.

റോട്ടറി മുൻ ഡിസ്ട്രിക്ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ,ഐ.എം.എ. പ്രസിഡന്റ് ഡോ. ടിജിസ് മാത്യു, റോട്ടറി ക്ലബ് പ്രസിഡൻ്റ് ഡോ. ബോബി തോമസ് കോക്കാട്ട്, ഐ.എം.എ. പാലാ സെക്രട്ടറി ഡോ. പോൾ ബാബു റോട്ടറി സർവീസ് പ്രോജക്ട് ചെയർമാൻ ഡോ.ജി. ഹരീഷ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹോസ്പിറ്റൽ പി.ആർ.ഒ. അൽവിൻഷാജിനന്ദി രേഖപ്പെടുത്തി.

തുടർന്ന് ഐ.എച്ച്.എം. ഹോസ്പിറ്റൽ സീനിയർ ഫിസിഷ്യൻ ഡോ. ജി. ഹരീഷ്കുമാർ പ്രമേഹത്തെക്കുറിച്ചും അതിൻ്റെ പ്രതിരോധം, നിയന്ത്രണം, ദീർഘകാല സങ്കീർണതകൾ എന്നിവയെക്കുറിച്ചും ബോധവൽക്കരണ സെമിനാർ നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത 200-ലധികം പേർക്ക് സൗജന്യമായി വിവിധ പരിശോധനകൾ നടത്തി. ശരീരഭാരവും ഉയരവും, ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ്, രക്തത്തിലെ പഞ്ചസാര, എച്ച്.ബി.എ1സി. ലിപിഡ് പ്രൊഫൈൽ, മൂത്രത്തിലെ മൈക്രോ ആൽബുമിൻ, പാദങ്ങളിലെ ന്യൂറോപ്പതി, യൂറിക് ആസിഡ്, ടി.എസ്.എച്ച്. തുടങ്ങിയ പരിശോധനകൾ ഡോ. ജി. ഹരീഷ്കുമാറിൻ്റെ നേതൃത്വത്തിൽ നടത്തി. ആവശ്യമായവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രമേഹരോഗികൾ പാലിക്കേണ്ട ഭക്ഷണക്രമങ്ങളും പരിചയപ്പെടുത്തുന്നതിനായി ഡയറ്റിഷ്യൻ ശ്രീമതി ക്രിസ്റ്റി കുരിയന്റെ നേതൃത്വത്തിൽ പ്രത്യേക ഭക്ഷണപ്രദർശനവും സംഘടിപ്പിച്ചു. ആവശ്യക്കാർക്ക് വ്യക്തിഗത കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിരുന്നു. പ്രമേഹം നേരത്തേ കണ്ടെത്തുന്നതിനും രോഗസങ്കീർണതകൾ ആരോഗ്യകരമായ ജീവിതശൈലി പ്രതിരോധിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്വം ഉണ്ടായിരുന്നു.