കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റം നല്‍കിയത്.

സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍ ജഡ്ജിക്കാണ് പകരം ചുമതല. ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ആണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം വര്‍ഗീസ്.