Kerala

40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ചേർത്തല: നൈപുണ്യാ കോളേജ് ജംഗ്ഷന് സമീപം റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ 40 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. എറണാകുളം വാഴക്കുളം സ്വദേശി വല്ലേപ്പള്ളി വീട്ടില്‍ അബ്ദുള്‍ സമദ്(50) ആണ് പിടിയിലായത്.

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്. നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി പങ്കജാക്ഷൻ ബി യുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല എസ്പി ഹാരീഷ് ജെയിൻ ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർത്തല സിഐ അരുണ്‍ ജി, എസ് ഐ സുരേഷ് എസ്, സിപിഒ മാരായ അഖീല്‍, ജോർജ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top