കൊച്ചി: ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു രാവിലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 14,460 ആയി.

ഏതാനും ദിവസങ്ങളായി ഇടിവു പ്രകടിപ്പിച്ച പവന്‍ വില ഇന്നലെ 880 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണ വില.

ഇതു പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 11,000 രൂപയിലധികമാണ് ഇടിഞ്ഞത്.