Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

അന്താരാഷ്ട്ര തലത്തിൽ ഇന്ധന വിലയിൽ വലിയ പ്രതിസന്ധികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ നാട്ടിലെ സ്വർണ വിലയേയും വലിയ രീതിയിലാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തിന്റെ ഗുരുതരമായ സാമ്പത്തിക രംഗവും ഇതേപോലെ സ്വർണവിലയെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണനിരക്കിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇന്ന് സ്വർണവിലയിൽ നേരിയ കുറവാണ് കാണാൻ കഴിയുന്നത്. പവന് ഇന്നലത്തേതിൽ നിന്നും 720 രൂപ കുറഞ്ഞ് 1,15,080 രൂപയിലെത്തി. ഇന്നലെ രാവിലെ വില 117400 രൂപയായിരുന്നു. ഉച്ചയാകുമ്പഴേക്കും വില കുത്തനെ ഇടിഞ്ഞ് 115800 രൂപയിലേക്കെത്തിയിരുന്നു. ഇന്നത്തെ നിരക്കനുസരിച്ച് 14,385 രൂപയാണ് ഒരു ഗ്രാമ സ്വർണത്തിന് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top