Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5695 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്.

ഡിസംബർ നാലിന് കുത്തനെ ഉയർന്ന് റഎക്കോർഡിലെത്തിയ സ്വർണവില പിന്നീട് പടിപടിയായി ഇടിയുകയായിരുന്നു. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വർണവില കുത്തനെ ഇടിഞ്ഞു. എന്നാൽ ഇന്നലെ സ്വർണം പവന് 120 രൂപ വർധിച്ച് വില 46,160 രൂപയിലെത്തിയിരുന്നു.

സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാൾമാർക്ക് വെള്ളി ഗ്രാമിന് നൽകേണ്ടത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവസമാണിന്ന്. വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകും. ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എണ്ണ വില കുറഞ്ഞു വരുന്നത് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. വില വര്‍ധിപ്പിക്കാനുള്ള ശ്രമം സൗദി അറേബ്യയും റഷ്യയും നടത്തി വരുന്നുണ്ട്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75.84 ഡോളര്‍ ആണ് പുതിയ വില. ഒരു മാസം മുമ്പ് 93 ഡോളര്‍ വരെ ഇത് എത്തിയിരുന്നു. എണ്ണ വില വര്‍ധിച്ചാല്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top