Kerala

സ്വർണവില വീണ്ടും 71,000 ന് മുകളിൽ

സ്വർണവില വീണ്ടും 71,000 രൂപയ്ക്ക് മുകളിൽ എത്തി. പവന്റെ വില ഒറ്റയടിക്ക് 1,760 രൂപയും,ഗ്രാമിന്റെ വില 220 രൂപയും വർധിച്ചു.

ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമായി. ഡോളർ സൂചിക താഴ്ന്നതിനെ തുടർന്ന് രാജ്യാന്തര സ്വർണവില ഉയരുകയായിരുന്നു.

ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top