Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ സ്വര്‍ണ വിലയ്ക്ക് സഡന്‍ ബ്രേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 7,435 രൂപയാണ്. പവന് 59,480 രൂപ നല്‍കണം. കഴിഞ്ഞ ദിവസം പവന് 59,600 രൂപയായിരുന്നു; ഗ്രാമിന് 7450 രൂപയും. കഴിഞ്ഞ ദിവസം വരെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായിരുന്നു.

ഇന്നത്തെ വിലയോടെ സ്വര്‍ണം തിരിച്ചിറങ്ങുന്ന പ്രവണത കാണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top