Kerala

മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു

മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ബിന്ദു മേനോനെ ഗണേഷ് കുമാർ വിളിച്ചത് ഇന്ന് രാവിലെയാണ്. താൻ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും.

വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top