Kerala

ഗണേഷ് പുറത്തേക്ക്? കടുത്ത നിലപാടിലേക്ക് സിപിഐഎം

തിരുവനന്തപുരം: വിവാദങ്ങളില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐഎം കടുത്ത നടപടിയിലേക്കെന്ന് സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വിശദീകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. മാസങ്ങളായി ഭാര്യ തനിക്കൊപ്പമല്ല താമസമെന്നും കെ ബി ഗണേഷ് കുമാര്‍ നേതാക്കളെ ധരിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഗണേഷ് കുമാറിന്റെ വിശദീകരണം സിപിഐഎമ്മിന് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനം പാര്‍ട്ടി എടുക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ് രാജിവെക്കണമെന്ന വാദം എല്‍ഡിഎഫിനുണ്ട്. ആരോപണത്തോടുള്ള ഗണേഷ് കുമാറിന്റെ പ്രതികരണത്തിലും മുന്നണിയില്‍ അതൃപ്തിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top