Kerala

അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപനം; സുധാകരനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറി

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ അനുനയിപ്പിക്കാൻ പ്രാദേശിക നേതൃത്വം. സുധാകരനെ ജില്ലാ സെക്രട്ടറി ആർ നാസർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല.

63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.

പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിലെ വിശദീകരണം പങ്കുവെച്ചുള്ള കുറിപ്പിലായിരുന്നു പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top