India

രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യത

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യത. ഇന്ധന വില വർധന ആലോചനയിലെന്ന് എണ്ണ കമ്പനികൾ പറയുന്നു. ഡീസലിനും പെട്രോളിനും വില കൂടുമെന്നാണ് വിവരം. ലിറ്ററിന് 5 രൂപ വരെ കൂടാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ വൻ നഷ്ടത്തിലാണെന്ന് എണ്ണക്കമ്പനികളുടെ വാദം.

അതേസമയം, ഇന്ധന വില വര്‍ധന ഉണ്ടാകില്ലെന്ന് അന്തര്‍ മന്ത്രാലയ സമിതി സൂചന നൽകിയിരുന്നു. ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കിയത്. ഒരു പൗരനും ചില്ലറ വില്‍പ്പന ശാലകളിലേക്ക് തിരക്കുകൂട്ടേണ്ട കാര്യമില്ലെന്നും സമിതി പറഞ്ഞിരുന്നു.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നും 60 ദിവസത്തെ അസംസ്‌കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എല്‍പിജിയും റോളിംഗ് സ്റ്റോക്കും ഉണ്ടെന്ന് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top