Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷവും ഫിഷറീസ് വകുപ്പില്‍ അവകാശവാദം ഉന്നയിച്ച് ആലപ്പുഴ ലത്തീന്‍ അതിരൂപത

ആലപ്പുഴ: ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷവും ഫിഷറീസ് വകുപ്പില്‍ അവകാശവാദം ഉന്നയിച്ച് ആലപ്പുഴ ലത്തീന്‍ അതിരൂപത. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് കൈമാറിയതിലാണ് അതൃപ്തി.

കടലിനെ അറിയാവുന്നവര്‍ക്ക് വകുപ്പ് കൈമാറണമെന്നാണ് സഭയുടെ അഭിപ്രായം. മന്ത്രിസഭയില്‍ വലിയ പരിഗണന കാണാത്തതില്‍ ദുഃഖം ഉണ്ടെന്ന് രൂപത പിആര്‍ഒ ഡോ. സേവ്യര്‍ കുടിയാശ്ശേരി വ്യക്തമാക്കി.

‘ലത്തീന്‍ സഭാ പ്രതിനിധികളെ തഴയുന്നത് പ്രതീക്ഷക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്തിനാണ് ലീഗ് ഉന്നത വിദ്യാഭ്യാസം വിട്ട് കടല്‍ എടുക്കുന്നത്. ഞങ്ങളില്‍ ഒരാള്‍ക്ക് കൊടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സഭയെ വേണ്ടപോലെ പരിഗണിക്കാത്തത്തില്‍ പ്രതിഷേധം ഉണ്ട്’, അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top