മലപ്പുറം: വള്ളിക്കുന്ന് ഒലിപ്രംകടവിൽ കിണർ വൃത്തിയാക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട് കുടുങ്ങിപ്പോയ യുവാവിനെ അഗ്നിശമനസേന പുറത്തെത്തിച്ചു. മുണ്ടിയൻകാവിലെ മേലെ മംഗലത്ത് വീട്ടിൽ കിഷോറിനെയാണ് കോഴിക്കോട് മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രക്ഷിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്തുള്ള 90 അടി താഴ്ചയുള്ള കിണറ്റിലാണ് ചെളിവാരാന്‍ കിഷോർ ഇറങ്ങിയത്. പണിക്കിടെ തളര്‍ന്ന് കിണറില്‍നിന്ന് കയറാനാകാതെ വന്നു. ഇതോടെ സഹോദരന് ഷിജു മീഞ്ചന്തയിലെ അഗ്നിശമന യൂണിറ്റിലേക്ക് വിളിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ ഇ ശിഹാബുദ്ദീന്റെ നേതൃ ത്വത്തില്‍ അഗ്നിശമനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി.
മുക്കാല്‍ മണിക്കുറോളം പരിശ്രമിച്ചാണ് കിഷോറിനെ വലയുടെ സഹായത്താല്‍ പുറത്തെത്തിച്ചത്. കിഷോറിന് പരിക്കൊന്നുമില്ലായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്സിനെ സഹായിച്ചു.