Kerala

അൻ്റോണിയൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം തവണയും പ്ലാശനാല്‍ സെൻ്റ് ആൻ്റണീസ് എച്ച്. എസ്. എസ്. ചാമ്പ്യന്മാരായി

പാലാ :പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്റ്റേഡിയത്തിൽ 20-11-2026 ശനിയാഴ്ച നടന്ന അൻ്റോണിയൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം തവണയും പ്ലാശനാല്‍ സെൻ്റ് ആൻ്റണീസ് എച്ച്. എസ്. എസ്. ചാമ്പ്യന്മാരായി. ഇ. എം. ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും 5001 രൂപയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്.,

കെ. എം തോമസ് ചേറ്റുകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3001 രൂപയും കരസ്ഥമാക്കി. മത്സര വിജയികൾക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ജോമി ബെന്നി, പ്ലാശനാല്‍ സെന്റ് മേരീസ് പള്ളി സഹവികാരി റവ. ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബെസ്റ്റ് പ്ലെയർ അവാർഡ് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് HSS ലെ മുനീർ പി. എം. ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. സന്തോഷ് ജോസഫ് സമ്മാനിച്ചു. സമാപനസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ബിനോയി ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ,

പി.ടി.എ. പ്രസിഡൻ്റ് ശ്രീ. ബിജോ മാത്യു, അധ്യാപകരായ  ആനീസ് മാത്യു, സച്ചിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സ്കൂൾ മുൻ പ്രിൻസിപ്പൽ ഷിബി ജോസഫ്, അരുവിത്തുറ സെൻ്റ് ജോർജ് എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , പ്രവിത്താനം സെൻ്റ് മൈക്കിൾസ് എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, തലപ്പലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീമതി അനുപമ വിശ്വനാഥ് എന്നിവരും സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top