Kerala

ഈരാറ്റുപേട്ടയിലെ സംഘർഷത്തിനിടെ ആവേശോജ്ജ്വല പ്രസംഗവുമായി കെ രാജേഷ് ;പുട്ടിന് പീര പോലെ ലോക്കൽ സെക്രട്ടറി ഷെമീറും ;ധൈര്യത്തിന്റെ നിർവചനവുമായി ജോയി ജോർജ്

ഈരാറ്റുപേട്ടയിൽ ഇന്നലെ നടന്ന സിപിഐഎം പ്രതിഷേധ പ്രകടനത്തിലും  എം എൽ എ ഓഫീസിന് മുൻപിൽ വച്ചുണ്ടായ സംഘർഷത്തിലും തെളിഞ്ഞു നിന്നത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ രാജേഷിന്റെ തീപ്പൊരി പ്രസംഗമായിരുന്നു .എന്നാൽ മര്യാദയുടെ സീമകൾ ലംഘിക്കാതെയുള്ള ആവേശോജ്ജ്വല പ്രസംഗം കത്തിക്കയറിയപ്പോൾ അണികൾക്ക് മാത്രമല്ല തൊട്ടടുത്ത് നിന്ന സിപിഐഎം വനിതാ നേതാവ് രമാ മോഹനും “ക്ഷ” പിടിച്ചു .അവർ ഹോ ഓ ഓ ഓ ഓ ഓ ഓ ഓ എന്ന് നീട്ടി വിളിച്ച് തന്റെ ശക്തമായ പിന്തുണ നല്കുന്നുണ്ടായിരുന്നു .

കൂവി വിളിച്ച കോൺഗ്രസുകാരെ പ്രഹരിച്ചു കൊണ്ട് രാജേഷ് കമ്പക്കെട്ടിനു തീ കൊളുത്തി .നിനക്കൊക്കെ ബാരികേടിന് പിറകിൽ നിന്ന് കൂവാനല്ലേ അറിയത്തുള്ളൂ ;നേരെ വന്നു കൂവാൻ ധൈര്യമില്ലാത്തവർ എന്നാക്ഷേപിച്ചപ്പോൾ കോൺഗ്രസുകാർ കൂവി വിളിയുടെ വോളിയം കൂട്ടി വച്ചു.നാണമുണ്ടോടാ നിനക്കൊക്കെ പോലീസിനെ കൊണ്ട് വന്നു നിർത്തിയിട്ട് ബാരിക്കേഡും വച്ചിട്ട് കൂവി വിളിക്കുന്നു ഇതാണോടാ ധൈര്യം .നേരെ നിന്ന് വെല്ലുവിളിക്കാമോടാ എന്നൊക്കെ പറഞ്ഞപ്പോൾ അണികളും ആവേശം കൊണ്ടു .

നിന്റെയൊക്കെ അമ്മേടെ അമ്മയുണ്ടല്ലോ വല്യമ്മ ഇന്ദിരാഗാന്ധി അവർ പണ്ടൊരു മുദ്രാവാക്യം പറഞ്ഞു ഇന്ത്യ എന്നാൽ ഇന്ദിര ;ഇന്ദിരയെന്നാൽ ഇന്ത്യ പോ പുല്ല് ..അവരുടെ അടിയന്തിരാവസ്ഥയിൽ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ അതിന്റെ അടയാളങ്ങൾ ശരീരത്തിലുള്ള 26 വയസുള്ള ഒരു ചെറുപ്പക്കാരൻ ചോര തുണി സമര മുഖങ്ങളിൽ നിന്റെയൊക്കെ മണ്മറഞ്ഞു പോയ നേതാക്കളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവന്റെ പേരാണ് പിണറായി വിജയൻ .ഞങ്ങൾ പാർട്ടി ആഫിസിലുണ്ടാവും ,അവിടെയൊന്നും ബാരിക്കേഡും പോലീസും ഒന്നുമില്ല വന്നു നോക്ക്.

പാറത്തോട് കേരളോത്സവമുണ്ടായിരുന്നല്ലോ എം എൽ എ പോയോ .പോയില്ല .കൂട്ടിക്കലിൽ പരിപാടിയുണ്ടായിരുന്നല്ലോ പോയോ പോയില്ല എന്താ പോകാഞ്ഞത് ഈ പിറകിൽ നിൽക്കുന്ന ഗുണ്ടകൾ ഒക്കെയുണ്ടായിരുന്നല്ലോ എന്താ പോകാഞ്ഞത് ..അപ്പോൾ ആവേശ മൂത്ത അനുയായി വിളിച്ചു പറഞ്ഞു അടി കിട്ടും  അതാ പോകാഞ്ഞത് .കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കന്മാരുടെ വായിൽ നോട്ടുകെട്ടുകൾ തിരുകി വച്ച് വാങ്ങിച്ച സീറ്റാണിത് .പൂഞ്ഞാറിൽ ഇതിനെക്കാളും വലിയ മാലിന്യങ്ങളെ കൈകാര്യം ചെയ്ത പാർട്ടിയാ  നമ്മുടേത്.ഇതിലും വലിയ വിഷ ജന്തുക്കളെ കൈകാര്യം ചെയ്ത പാർട്ടിയാ നമ്മുടെ പാർട്ടി .അദ്ദേഹം ഇത് സ്വബോധത്തോടെ ചെയ്യുന്നതാണെന്ന് ഞാൻ കരുതുന്നില്ല എന്ന് രാജേഷ് പറന്നപ്പോൾ ഒരു അനുയായി ഉടനെ വിളിച്ചു പറഞ്ഞു കഞ്ചാവാ ..

ഏതെങ്കിലും ഒരു കോൺഗ്രസുകാരൻ ഇയാളുടെ ഈ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ .തലയ്ക്കു സ്ഥിരതയുള്ളവർ ആരും പിന്തുണയ്ക്കില്ല .നാട്ടിൽ വരണമെന്നുണ്ടെങ്കിൽ മാപ്പ് പറയണമെന്നറിയാം അതുകൊണ്ടാണ് മാപ്പ് പറഞ്ഞത് .എം എൽ എ അധമ മാർഗ്ഗത്തിലൂടെയാണ് പണം സമ്പാദിച്ചതെന്നും ആ കാശ് കൊടുത്തു സീറ്റ് വാങ്ങിച്ചു ജയിച്ചുവെന്നും രാജേഷ് കുറ്റപ്പെടുത്തി .തുടർന്ന് പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശിയുടെ പ്രസംഗിക്കുവാൻ ക്ഷണിച്ചെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു .രാത്രിയായില്ലേ കൃതജ്ഞത മതിയെന്നായി അദ്ദേഹം ;കൃതജ്ഞത പറഞ്ഞത് ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി ഷെമീറായിരുന്നു .ചേട്ടന്റെ അനിയൻ കോന്തക്കുറുപ്പ് എന്നത് പോലെയായി ഷെമീറിന്റെ പ്രസംഗം ബാരിക്കേടിന്റെ പുറകിൽ നിന്നല്ല വീരസ്യം കാണിക്കേണ്ടത് .നേരെ വാ അപ്പോൾ കണമെന്നായിരുന്നു ഷെമീർ പറഞ്ഞതെങ്കിലും നേരം ഇരുട്ടിയതിനാൽ പെട്ടെന്ന് യോഗം പിരിച്ചു വിട്ടു.ആദ്യം പ്രസംഗിച്ച ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് ആണുങ്ങളുടെ ധൈര്യം പറയുന്നത് ചില അവയവത്തിന്റെ ബലം നോക്കിയാണ് .അതിനു ബലം ഉണ്ടെങ്കിൽ നേരെ വാ എന്നും അദ്ദേഹം അവയവങ്ങളെ കുറിച്ച്  സൂചിപ്പിച്ചു .

തുടർന്ന് ആവേശം മൂത്ത കുറെ അണികൾ എം എൽ എ ഓഫീസിന്റെ ബോർഡ് കൊടിക്കമ്പു കൊണ്ട് കുത്തി കീറി .ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂൺ മറിച്ചിടാൻ ശ്രമിച്ചെങ്കിലും നേതാക്കൾ നിരുത്സാഹപ്പെടുത്തി ,.ഇതെല്ലം കണ്ടു വനിതാ നേതാവ് രമാ മോഹൻ ആണ്ടെ കിടക്കുന്നു എന്ന് പറഞ്ഞ് നല്ല കലിപ്പിൽ  തന്നെ സ്ഥലത്തുണ്ടായിരുന്നു .ഏറ്റവും അവസാനം ഒരു പ്രവർത്തകൻ ഓടി വന്നു ബാരികേടിൽ പിടിച്ചു കുലുക്കിയെങ്കിലും ഒരു നേതാവ് ഓടി വന്നു അയാളെ പിടിച്ചു കൊണ്ട് പോയി .70 വയസ്സിനു മേൽ പ്രായമുള്ള ഒരു പ്രവർത്തകൻ കൂടെ കൂടെ പിണറായി വിജയൻ സിന്ദാബാദ് എന്ന് വിളിച്ചു കോൺഗ്രസുകാരെ കലിപ്പോടെ നോക്കി ഇങ്ങോട്ട് വരാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു .സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾക്കെല്ലാം അതെ രൂക്ഷതയോടെ കോൺഗ്രസുകാരും പ്രതികരിക്കുന്നുണ്ടായിരുന്നു .എതിരാളികൾ പട്ടി പാലുകുടിച്ചവരാണെന്നും,ഞങ്ങടെ നേരെ പോരിന് വന്നാൽ നേരെ ചൊവ്വേ പോകില്ല  എന്നു ഒക്കെ പറഞ്ഞു മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു .അവിടെയും നേതാക്കൾ അവരെയൊക്കെ ശാന്തരാക്കുന്നുണ്ടായിരുന്നു .കരിമണൽ വിജയൻറെ അഴിമതി ഇനിയും പറയും എന്ന ഫ്ളക്സ് അവർ ഉയർത്തിയിരുന്നു .സജിയെ പിണറായിയെ ഒന്ന് തൊട്ട് നോക്ക് എന്ന ഫ്ളക്സ് ഉയർത്തി സിപിഎം കാരും മറുപടി ഉയർത്തി പിടിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top