Kerala

പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

പീരുമേട്: ഇടുക്കി പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഞായറാഴ്ച രാത്രിയിലായിരുന്നു ജനങ്ങളെ ഭീതിയിൽ ആഴ്ത്തി കാട്ടാന നാട്ടിൽ ഇറങ്ങിയത്. തോട്ടാപ്പുരയിലെ ജനങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. വീടിന്റെ മുറ്റത്തെത്തിയ ഒറ്റയാൻ ഭീതി സൃഷ്ടിച്ചുവെന്ന് നാട്ടുകാരൻ പറഞ്ഞു. ആന വീടിന് മുന്നിലും കൃഷി ഭൂമിയിലുമെത്തുകയായിരുന്നു. ആനയെ പ്രദേശവാസികൾ പടക്കം പൊട്ടിച്ച് തുരത്തി.

ആന പതിവായി നാട്ടിലിറങ്ങാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിരന്തരം ആനശല്യമുള്ള തോട്ടാപ്പുര മേഖലയിൽ സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ഗുണമൊന്നും ഇല്ലെന്നാണ് ഇവരുടെ പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top