Kerala

കോഴിക്കോട്ടെ ലഹരി വേട്ട; പ്രതി ഷഫീഖ് പിടികിട്ടാപ്പുളളി

കോഴിക്കോട്: പന്തീരാങ്കാവ് ലഹരിവേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഷഫീഖ് രാജസ്ഥാനിലേക്ക് പണം കൊണ്ടുപോയതും കാറിന്റെ ബോണറ്റിലാണ്.

പിടിക്കപ്പെടാതിരിക്കാന്‍ തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ട് ആയിരുന്നു ഷഫീഖ് ഉപയോഗിച്ചത്. വാടകയ്ക്ക് എടുത്ത കാറിലാണ് ലഹരി കടത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഫാത്തിമ നസ്രിനെ മംഗലാപുരത്തേക്ക് വിളിച്ചുവരുത്തി കാറില്‍ കയറ്റുകയായിരുന്നു.

കാളികാവ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ പിടികിട്ടാപ്പുളളിയാണ് ഷഫീഖ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top