Kerala

120 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയിൽ

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ലോറിയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. 120 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. നാല് യുവാക്കള്‍ ചേര്‍ന്ന് ആണ് കഞ്ചാവ് കടത്തിയത്. ഇവരെ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്‌വിൻ, ഹാരിസ്, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top