Kerala

ബാലുശേരിയിൽ ഞാൻ മത്സരിച്ചത് തന്നെ തെറ്റായിരുന്നു; ധർമജൻ

കൊച്ചി: ബാലുശേരിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് തന്നെ ഒരു തെറ്റായിരുന്നു എന്നാണ് തനിക്ക് തോന്നുന്നതെന്ന് ധർമജൻ ബോൾ​ഗാട്ടി. തെരഞ്ഞെടുപ്പിൽ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ധർമജൻ പറഞ്ഞു.

“അതൊക്കെ എല്ലായിടത്തും ഉണ്ടാകും. എന്റെ അടുത്ത് ഇരിപ്പുണ്ട് ഒരു പത്ത് പന്ത്രണ്ട് പേജുള്ള അഴിമതിയുടെ വിവരങ്ങൾ. എനിക്ക് വേണമെങ്കിൽ പ്രതിപക്ഷ നേതാവിന് കൊണ്ടുപോയി കൊടുക്കാം. ഞാൻ വേണ്ടെന്ന് വച്ചിട്ടാണ്. അത് പോട്ടെ. അവർ അന്ന് ചെയ്തത് അവരുടെ മനസിലുണ്ടെങ്കിൽ അവർ അത് തിരുത്തട്ടെ.

ആദ്യം ഞാൻ പരാതി കൊടുത്തായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്ന് കെപിസിസി പ്രസിഡന്റ്. അദ്ദേഹം അത് ശ്രദ്ധിച്ചൊന്നുമില്ല. പിന്നെ വന്നത് സുധാകരൻ ചേട്ടനാണ്. സുധാകരൻ ചേട്ടൻ എന്നെ വിളിച്ച് ചോദിക്കുകയൊക്കെ ചെയ്തു. ആ ഒരു മാന്യത അദ്ദേഹം കാണിച്ചു. മറ്റേ പുള്ളി അത് കാണിച്ചില്ല. എന്നെക്കാൾ വലിയ നേതാക്കളൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top