Kerala

മുഖ്യമന്ത്രി ചര്‍ച്ച: പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതി.

ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡന്റിന്റെ അനുമതിയോടെയാണ് പരാതി.

ഏകീകൃത സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അക്കൗണ്ടുകള്‍ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും സമൂഹത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണെന്ന് ദീപ്തി മേരി വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം, നിയന്ത്രണം, തെറ്റായ വിവരങ്ങള്‍ക്ക് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശൃംഖല എന്നിവ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top