കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണായ ചർച്ചകൾ തുടരുന്നതിനിടെ നേതൃത്വത്തിന് ഓർമ്മപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്.

തനിക്ക് സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പു തന്നിരുന്നുവെന്നും, തന്നോട് നീതി ഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. കൊച്ചി മേയർ സ്ഥാനം തനിക്ക് നൽകാതെ പോയപ്പോൾ നിയമസഭയിൽ സ്ഥാനാർത്ഥിയാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് തനിക്ക് ഉറപ്പ് നൽകിയിരുന്നു.

സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥിപ്പട്ടികയായിരിക്കും കോൺഗ്രസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു എന്നും അവർ പ്രതികരിച്ചു. അതേസമയം ഏതെങ്കിലും സീപ്റ്റ് വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ദീപ്തി കൂട്ടിച്ചേർത്തു.