Kerala

പാര്‍ട്ടി തീരുമാനമാണ് അന്തിമം; കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ദീപാ ദാസ് മുന്‍ഷി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍.

കണ്ണൂരില്‍ മാത്രമല്ല, കേരളത്തിലാകെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് സുധാകരന്‍, സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സുധാകരന് അവകാശമുണ്ട്, എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രവര്‍ത്തകരുടെയോ പിന്തുണയ്ക്കുന്നവരുടെയോ വികാരം മാത്രം പരിഗണിച്ചല്ല, മറിച്ച് പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണ് അന്തിമമെന്ന് ദീപാ ദാസ് മുന്‍ഷി ഓര്‍മ്മിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top