India

നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല

മുംബൈ: മുംബൈയില്‍ ദമ്പതികളുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്. ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് നടന്ന ദാരുണ സംഭവത്തിന് പിന്നിലെ കാരണം തണ്ണിമത്തന്‍ കഴിച്ചതാണെന്നായിരുന്നു സംശയം.

എന്നാല്‍ ഭക്ഷ്യവിഷബാധയല്ല മറിച്ച് തണ്ണിമത്തനിലൂടെ ഇവരുടെ ശരീരത്തില്‍ എത്തിയ എലിവിഷമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

മരണപ്പെട്ടവരുടെ ശരീരത്തിലും പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top